print edition കട്ടേല സ്കൂളിലെ കുട്ടികളെ അപമാനിച്ച് വി മുരളീധരൻ എംഎൽഎ: മിഠായി കൈയിൽകൊടുക്കാൻ മടി; മേശപ്പുറത്ത് തട്ടി

കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് മിഠായി മേശപ്പുറത്തേക്ക് തട്ടിയിട്ടുകൊടുക്കുന്ന വി മുരളീധരൻ എംഎൽഎ
കഴക്കൂട്ടം: കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതുതായി പ്രവേശനംനേടിയ കുട്ടികളെ അപമാനിച്ച് വി മുരളീധരൻ എംഎൽഎ. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം ചെയ്‌തത് എംഎൽഎയായിരുന്നു.
എന്നാൽ കുട്ടികളുടെ കൈയിലേക്ക് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുന്പോഴാണ് എംഎൽഎയുടെ വിവേചനപരമായ നടപടി. പട്ടികജാതി-, പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് കട്ടേലയിലേത്.











0 comments