print edition പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപക സ്ഥലംമാറ്റം നടത്താം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകരുടെ സ്ഥലംമാറ്റം നടത്താമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഇതോടെ, സംസ്ഥാനത്തെ 800 പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകരുടെ സ്ഥ ലംമാറ്റത്തിന് വഴിയൊരുങ്ങി.
അന്തർജില്ലാ സ്ഥലംമാറ്റം നടന്ന ശേഷമേ ജില്ലാ സ്ഥലംമാറ്റത്തിന് നടപടിയെടുക്കാവൂ എന്ന അധ്യാപകരുടെ ഹർജിയിൽ മൊത്തം സ്ഥലംമാറ്റ നടപടികളും ട്രിബ്യൂണൽ മരവിപ്പിച്ചതായിരുന്നു കുരുക്കായത്.
സെൻസസ് ഡ്യൂട്ടിയെത്തുടർന്ന് അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയതും പ്രഥമാധ്യാപകരെ ബാധിച്ചു.
പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റം മാത്രമേയുള്ളൂ. ഇവർക്ക് സെൻസസ് ഡ്യൂട്ടിയുമില്ല. സ്‌കൂൾ അധ്യാപകരുടെ പരാതിയും പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകരുടെ സ്ഥലംമാറ്റവും തമ്മിൽ ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ സർക്കാർ അഭിഭാഷകൻ അ ഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ ധരിപ്പിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഉത്തരവ്.











0 comments