മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച കേസ്; യൂട്യൂബർ ധന്യയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

Photo Credit:Social Media
കാസർഗോഡ്: മദ്യപിച്ച് ദേശീയപാതയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന കേസിൽ യൂട്യൂബർ എസ്ആർ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹനവകുപ്പാണ് നടപടി സ്വീകരിച്ചത്.
‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന ധന്യയ്ക്ക് ലൈസൻസ് സസ്പെൻഷന് പുറമെ മോട്ടോർ വാഹനവകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം.
ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ധന്യ മദ്യപിച്ച് വാഹനമോടിച്ചെന്നാണ് ആരോപണം. പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ വാഹനം നിർത്താതെ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.
തുടർന്ന് പൊലീസ് വാഹനം കിലോമീറ്ററുകളോളം പിന്തുടർന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ശേഷം പൊലീസ് വാഹനം തടഞ്ഞാണ് ധന്യയെ കസ്റ്റഡിയിലെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.










0 comments