കാസർകോട് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട് : കാസർകോട് മാവുങ്കാൽ - പാണത്തൂർ സംസ്ഥാന പാതയിൽ കാറ്റിലും മഴയിലും പെട്ട് കൂറ്റൻ മരം മറിഞ്ഞു വീണു. റോഡ് ഗതാഗതം തടസപ്പെട്ടു. ഗുരുപുരം വിഷ്ണു ക്ഷേത്ര പരിസരത്തെ റോഡരികിലുണ്ടായിരുന്ന മരമാണ് വ്യാഴാഴ്ച രാത്രി 7.30ഓടെ നിലം പതിച്ചത്. നാട്ടുകാരും അഗ്നി ശമന സേനയും അമ്പലത്തറ പൊലീസും സംഭവ സ്ഥലത്ത് എത്തി മരം മുറിച്ച് മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.
ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിലെ കണ്ണൻ്റെ വീട്ടിലാണ് സംഭവം. കണ്ണന്റെ ഭാര്യ സാവിത്രിക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. വീടിനും ചെറിയ കേടുപാടുകൾ സംഭവിച്ചു.










0 comments