Deshabhimani

കാസർകോട് പോക്സോ കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവ്

salim p a kasargod pocso case
വെബ് ഡെസ്ക്

Published on Sep 30, 2026, 05:06 PM | 1 min read

കാഞ്ഞങ്ങാട്: കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും 62,000 രൂപ പിഴയും. കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി പി എ സലി(37)മിനെയാണ് ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് സുരേഷ് പി എം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 2 മാസം അധിക തടവ് അനുഭവിക്കണം.


2022 ജൂൺ 2നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ച് ബന്ധുവായ 14കാരിയെ സലിം തന്റെ ബൈക്കിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. എന്നാൽ കുട്ടിയെ സ്കൂളിൽ വിടാതെ കുരങ്ങിനെ കാണിക്കാമെന്ന് പറഞ്ഞ് ആദൂർ ഭാഗത്ത്‌ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.


പോക്സോ ആക്ട് വകുപ്പ് 6(1) പ്രകാരം 30 വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്), ഐപിസി വകുപ്പ് 370(4) പ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്), ഐപിസി വകുപ്പ് 354(A)(2) പ്രകാരം 3 വർഷം കഠിന തടവും 1,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവ്), ഐപിസി വകുപ്പ് 354(B) പ്രകാരം 3 വർഷം കഠിന തടവും 1,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവ്) കോടതി ശിക്ഷ വിധിച്ചു.


ഹോസ്ദുർഗ് പൊലിസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേസിൽ സലീമിന് മരണം വരെ തടവ് ശിക്ഷ ഇതേ കോടതി വിധിച്ചിരുന്നു. മേല്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടർ കെ ദാമോദരനും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഡി വൈ എസ് പി ഉത്താംദാസും ആണ് ആണ്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home