ad
Deshabhimani

കാസർകോട് മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റിൽ

Arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 09, 2026, 03:34 PM | 1 min read

കാസർകോട്: ചന്തേരയിൽ മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ അതിഥിത്തൊഴിലാളി അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. പിതാവിനൊപ്പമാണ് കുട്ടി കടയിൽ മുടിമുറിക്കാനായി എത്തിയത്. കുട്ടിയെ ഇരുത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയ സമയത്തായിരുന്നു അതിഥിത്തൊഴിലാളിയായ പതിനേഴുകാരൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.


ഭയന്നുപോയ കുട്ടി നിലവിളിച്ച് ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞുവെക്കുകയും ചന്തേര പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തു.


ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജനക്കൂട്ടം ബാർബർ ഷോപ്പ് അടിച്ചുതകർത്തു. മാണിയാട്ട് മസ്ജിദിന് സമീപം പ്രവർത്തിക്കുന്ന കടയുടെ ബോർഡുകളും പൂട്ടും അക്രമികൾ തകർത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home