ad
Deshabhimani

കാസർകോട് 19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി

sexual assault
വെബ് ഡെസ്ക്

Published on Jun 15, 2026, 10:29 PM | 1 min read

കാസർകോട്: 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതിയെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ വിഷ്ണുവിനെയാണ് പൊലീസ് പിടികൂടിയത്. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേനയാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. പ്രതി യുവതിയുടെ കുടുംബസുഹൃത്താണെന്നാണ് പൊലീസ് നൽകുന്ന വിവരം.


കാസർകോട് നഗരത്തിലെ ഒരു ലോഡ്ജിലേക്കാണ് വിഷ്ണു യുവതിയെ വിളിച്ചുവരുത്തിയത്. അവിടെ മറ്റ് കുടുംബാംഗങ്ങളും ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ തന്ത്രപൂർവ്വം എത്തിച്ചത്. എന്നാൽ ലോഡ്ജിൽ വെച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവെക്കുകയും ക്രൂരമായി മർദ്ദിച്ച ശേഷം പീഡിപ്പിക്കുകയുമായിരുന്നു.


ബലപ്രയോഗത്തിലൂടെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്നും ഫോൺ പിടിച്ചുവെച്ച് മർദ്ദിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്നീട് പ്രതിയുടെ കയ്യിൽ നിന്നും ഫോൺ തിരികെ കൈക്കലാക്കിയ യുവതി ഉടൻ തന്നെ വീട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കാസർകോട് ടൗൺ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home