Deshabhimani

print edition കരുത്തുകാട്ടി കർഷക മഹാശക്തി

കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച്   ആലപ്പുഴ നഗരത്തിൽ നടന്ന പ്രകടനം

കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന പ്രകടനം

avatar
അഞ്‌ജുനാഥ്‌

Published on Sep 21, 2026, 01:30 AM | 1 min read

ആലപ്പുഴ: കാർഷികാടിമത്തവും ചൂഷണവും തകർത്ത വർഗ പോരാട്ടങ്ങളുടെ ഇ‍ൗറ്റില്ലമായ ആലപ്പുഴയുടെ മണ്ണിൽ കരുത്തുകാട്ടി കർഷക മഹാശക്‌തി. ചരിത്രം നങ്കൂരമിട്ട ആലപ്പുഴ പട്ടണത്തെ ത്രസിപ്പിച്ച്‌ അരലക്ഷം കർഷകർ അണിനിരന്ന വൻറാലിയോടെ കർഷക സംഘം 28ാമത്‌ സംസ്ഥാന സമ്മേളനത്തിന്‌ സമാപനമായി.


ഞായർ വൈകിട്ട്‌ അഞ്ചോടെ ‍ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽനിന്നാണ്‌ റാലി ആരംഭിച്ചത്‌. ബഹുജനങ്ങൾ റോഡിനിരുവശവും അണിനിരന്ന്‌ റാലിയെ അഭിവാദ്യംചെയ്‌തു. ഡോ. വിജൂ കൃഷ്‌ണൻ, അശോക്‌ ധാവ്‌ളെ, എം വിജയകുമാർ, വത്സൻ പനോളി, പി കൃഷ്‌ണപ്രസാദ്‌, കെ എച്ച്‌ ബാബുജാൻ, പി ശശി, ജി ഹരിശങ്കർ, സി ശ്രീകുമാർ ഉണ്ണിത്താൻ തുടങ്ങിയവർ റാലിയുടെ മുൻനിരയിൽ നീങ്ങി. വി എസ്‌ അച്യുതാനന്ദൻ നഗറിൽ (മഹേശ്വരി ഗ്ര‍ൗണ്ട്‌) റാലി സമാപിച്ചു. പൊതുസമ്മേളനം പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.


കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. എഐകെഎസ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ, സി എസ്‌ സുജാത, സജി ചെറിയാൻ, ആർ നാസർ, പി കൃഷ്‌ണപ്രസാദ്‌, കെ പ്രസാദ്‌, കെ എച്ച്‌ ബാബുജാൻ, എം പ്രകാശൻ, ജി വേണുഗോപാൽ, ജി ഹരിശങ്കർ, ഷേക്‌ പി ഹാരിസ്‌, വത്സലാ മോഹൻ, എസ്‌ കെ പ്രീജ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കർഷകരെ ചടങ്ങിൽ പിണറായി വിജയൻ ഉപഹാരം നൽകി ആദരിച്ചു. ‘മിസ ദ ലാസ്‌റ്റ്‌ ബ്രീത്ത്‌’ നാടകം അരങ്ങേറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home