ad
Deshabhimani

‘കർമ്മയോദ്ധ’യുടെ തിരക്കഥ അപഹരിച്ചു; മേജർ രവി 30 ലക്ഷം നഷ്ടപരിഹാരം നൽകണം

Major Ravi.jpg
വെബ് ഡെസ്ക്

Published on Dec 17, 2025, 03:15 PM | 1 min read

കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധാ സിനിമയുടെ തിരക്കഥ അപഹരിച്ചെന്ന കേസിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. തിരക്കഥാകൃത്ത് റെജി മാത്യൂവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.


കർമയോദ്ധ സിനിമ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിർമിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യൽ കോടതിയുടെ വിധി. 2012ലാണ് സിനിമ റിലീസായത്. റിലീസിന് ഒരുമാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് സിനിമ റിലീസ് ചെയ്യാൻ കോടതി അനുവദിച്ചത്.


കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തർക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാൽ, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേർത്തായിരുന്നു സിനിമ റിലീസ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home