കർക്കിടക വാവുബലി: തലസ്ഥാനത്ത് ഇന്ന് രാത്രിമുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ ഗതാഗത തടസ്സം ഒഴിവാക്കാൻ മുൻകൂട്ടി യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ആൾസെയിന്റ്സ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും നിയന്ത്രണമുള്ളത്.
ബലി തർപ്പണത്തിനെത്തുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപത്തെ സർവീസ് റോഡിൽ സജ്ജമാക്കിയ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. എയർഫോഴ്സ് സ്റ്റേഷൻ കർവ്വ് ഭാഗത്തുള്ള ഗ്രൗണ്ട്, ബെയ്ലി പ്രസ് ഗ്രൗണ്ട്, സുനാമി പാർക്കിന് ചേർന്നുള്ള ഗ്രൗണ്ട്, ശംഖുംമുഖം ദേവിക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം.









0 comments