ad
Deshabhimani

കരിപ്പൂരിൽനിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ

INDIGO
വെബ് ഡെസ്ക്

Published on Mar 06, 2025, 08:18 PM | 1 min read

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ ഇൻഡിഗോ എയർലൈൻസ്‌ കൂടുതൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നു. ബംഗളുരു, ചെന്നൈ സെക്ടറിൽ 30മുതൽ ദിവസവും സർവീസുണ്ടാകും. കൊൽക്കത്ത, വിശാഖപട്ടണം, ഗോവ, ജയ്‌പുർ, അഹമ്മദാബാദ്, പുണെ സർവീസും ഉടൻ തുടങ്ങും. കരിപ്പൂർ–-തിരുവനന്തപുരം സർവീസിനും അനുമതിയായി.

നിലവിൽ കരിപ്പൂർ– ബംഗളൂരു റൂട്ടിൽ ഇൻഡിഗോ ആഴ്ചയിൽ നാല് സർവീസ് നടത്തുന്നുണ്ട്. കരിപ്പൂർ– ചെന്നൈ സെക്ടറിൽ ആഴ്ചയിൽ മൂന്നും ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് ദിവസവും ഒന്നും സർവീസ്‌ നിലവിലുണ്ട്.

ഗോവ, അഗത്തി സർവീസുകളും ഉടൻ തുടങ്ങും. ഫ്ലൈ 91 വിമാനം ഗോവ, പുണെ, ലക്ഷദ്വീപ്, ഡൽഹി എന്നിവിടങ്ങളിലേക്ക് പറക്കാൻ ഒരുങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home