ad
Deshabhimani

മദ്യ നികുതി ഇളവിൽ നിന്ന് സർക്കാർ പിന്മാറണം: കാന്തപുരം

kanthapuram ap aboobacker musliyar
വെബ് ഡെസ്ക്

Published on Jun 25, 2026, 09:53 PM | 1 min read

കോഴിക്കോട്‌: വീര്യംകുറഞ്ഞ മദ്യത്തിന്‌ നികുതികുറച്ച് നിശ്ചയിച്ചതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ഓപ്പറേഷൻ തൂഫാൻ നടത്തുന്നവർ വീര്യം കുറഞ്ഞ മദ്യം ഇറക്കുമതി ചെയ്യുന്നത് നടപ്പിലാക്കിയാൽ കുരങ്ങന് ഏണിവച്ച് കൊടുക്കുന്നതുപോലെ ആകുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സ്ഥാപിതദിന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


മദ്യം വിലകുറച്ചുകൊടുക്കാൻ അനുവദിക്കുന്നത് ലഹരി കച്ചവടക്കാർക്ക്‌ വിൽപ്പന കൂട്ടാനെ സഹായിക്കൂ. അതിനാൽ സർക്കാർ ആ നീക്കത്തിൽ നിന്ന് പിന്മാറണം. കേരളത്തിൽ മ​ദ്യ നിരോധനം നടപ്പിലാക്കണം. എങ്കിലേ ഇവിടെ സമാധാനമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home