print edition ഗവേഷക വിദ്യാർഥികളെ ആകർഷിക്കാൻ കണ്ണൂർ സർവകലാശാല

കണ്ണൂർ : വിദേശ സർവകലാശാലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ഗവേഷക വിദ്യാർഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയുമായി കണ്ണൂർ സർവകലാശാല. അടുത്ത അക്കാദമിക് വർഷം മുതൽ പരീക്ഷ നടത്തിപ്പിനായി പുതിയ സോഫ്റ്റ്‌വെയർ നിർമിക്കാൻ ആസൂത്രണ കമ്മിറ്റി രൂപീകരിച്ചു. പുതിയ സോഫ്റ്റ്‌വെയർ തയ്യാറാകുന്ന മുറയ്ക്ക് കെ റീപ് ഒഴിവാക്കും.
രജിസ്ട്രാർ നിയമനത്തിനായുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. അന്തർ സർവകലാശാല സൗത്ത് സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, ഓൾ ഇന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, ഓൾ ഇന്ത്യ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് എന്നിവയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി കമ്മിറ്റി രൂപീകരിച്ചു. 13 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാനും തീരുമാനമായി.









0 comments