print edition കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ; ആർഎസ്‌എസുകാരെ കയറ്റി ഗവർണർ, വിയോജിക്കാതെ യുഡിഎഫ്

ബിജു കാർത്തിക്
Published on Oct 01, 2026, 01:30 AM | 1 min read
കണ്ണൂർ : കണ്ണൂർ സർവകലാശാലാ അക്കാദമിക് കൗൺസിലിന്റെ സ്‌കൂൾ അധ്യാപക മണ്ഡലത്തിലേക്ക് ചാൻസലറായ ഗവർണർ ആർഎസ്‌എസ് പ്രചാരകരെ നോമിനേറ്റ് ചെയ്‌തിട്ടും പ്രതിഷേധിക്കാതെ യുഡിഎഫ് സിൻഡിക്കറ്റ്. വിഷയവിദഗ്‌ധരായി നിയമിച്ച ഏഴുപേരിൽ സംഘപരിവാർ അനുകൂലികളും വൈസ്‌ചാൻസലറുടെ സുഹൃത്തുക്കളുമാണുള്ളത്.
ബിജെപി സ്‌കൂൾ അധ്യാപക സംഘടന എൻടിയുവിന്റെ സംaസ്ഥാന കമ്മിറ്റിയംഗം പി വി മ നോജ്, ആർഎസ്‌എസ് പ്രചാരകൻ വി പി പ്രശാന്ത് ബാബു എ ന്നിവരെയും വിഷയ വിദഗ്‌ധരായി ഏഴുപേരെയുമാണ് നാമനിർദേശം ചെയ്‌തത്. ഇതിൽ ഡോ. എ ബി ഭാസി ( റിട്ട. പ്രൊഫ. കുസാറ്റ്) വൈസ്‌ചാൻസലറുടെ പഴയ സഹപ്രവർത്തകനാണ്.
ചാൻസലറുടെ നിർദേശം നേരത്തെ വന്നിരുന്നുവെങ്കിലും കഴിഞ്ഞ ഒന്പതിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇടതുപക്ഷാഭിമുഖ്യമുള്ള സിൻഡിക്കറ്റിന്റെ എതിർപ്പ് മറികടക്കാൻ യുഡിഎഫ് അനുകൂല സിൻഡിക്കറ്റ് വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞവർഷം സമാനമായി ചാൻസലർ സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്‌തപ്പോൾ ഇടതുപക്ഷാഭിമുഖ്യമുള്ള സിൻഡിക്കറ്റ് പ്രതിഷേധിച്ചിരുന്നു.
നേരത്തെ കായി ക വിഭാഗം ഡയറക്ടറായി പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് ആർഎസ്‌എസ് അനുകൂലിയായ ഡോ. എ പ്രവീണിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചപ്പോഴും ഇടതുപക്ഷ അധ്യാപക –വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. നേരത്തെ അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ 29 വിഷയവിഭാഗങ്ങളിൽ 23ഉം നേടിയത് ഇടതുപക്ഷ അധ്യാപക സംഘടനകളായിരുന്നു.
ആറ് സീറ്റിൽമാത്രമാണ് യുഡിഎ-ഫിന് വിജയിക്കാനായത്. സംഘപരിവാറിനാകട്ടെ ഒന്നും ലഭിച്ചില്ല. ഇത് മറികടക്കാനാണ് യുഡിഎഫ് സിൻഡിക്കറ്റിന്റെ മൗനാനുവാദത്തോടെ സംഘപരിവാറുകാരെ ചാൻസലർ നോമിനേറ്റ് ചെയ്‌തത്.









0 comments