ad
Deshabhimani

കണ്ണൂരിൽ വിദ്യാർഥി കുളത്തിൽവീണ്‌ മരിച്ചു

aman kannur death
വെബ് ഡെസ്ക്

Published on Aug 04, 2026, 10:54 PM | 1 min read

തളിപ്പറമ്പ്: കുളത്തിന്‌ സമീപത്തുകൂടെ നടന്നുപോകുന്നതിനിടെ കാൽതെറ്റിവീണ്‌ വിദ്യാർഥി മുങ്ങിമരിച്ചു. കണ്ണൂർ പട്ടുവം കടവിലെ കല്ലടത്ത്‌ അമാൻ (എട്ട്‌) ആണ്‌ മരിച്ചത്‌. മകനെ കാണാത്തതിനെ തുടർന്ന്‌ ബന്ധുക്കൾ നടത്തിയ തിരിച്ചിലിനിടെ കുളത്തിൽ ചെരുപ്പ്‌ പൊങ്ങിക്കിടക്കുന്നത്‌ കാണുകയായിരുന്നു.


തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ കുട്ടിയെ കണ്ടെത്തിയത്‌. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ. ഖബറടക്കം ബുധൻ പകൽ 11.30ന്‌ പട്ടുവംകടവ്‌ ജുമാ മസ്‌ജിദ്‌ പള്ളി ഖബർസ്ഥാനിൽ.


പട്ടുവംകടവ്‌ ഗവ. എൽപി സ്‌കൂൾ മൂന്നാം ക്ലാസ്‌ വിദ്യാർഥിയാണ്‌. ഓട്ടോ ഡ്രൈവറും കുറുമാത്തൂർ സ്വദേശിയുമായ കെ പി അഷറഫിന്റെയും പട്ടുവംവളപ്പിലെ റാഹിമയുടെയും മകനാണ്‌. സഹോദരൻ: ഹംദാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home