ad
Deshabhimani

വളരുന്ന ആരോഗ്യരംഗം; കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഇനി പരിയാരം മെഡിക്കല്‍ കോളേജിലും

Kannur Pariyaram Medical College

കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിക്കുന്നു (ഫയല്‍ ചിത്രം)

വെബ് ഡെസ്ക്

Published on Mar 02, 2026, 10:42 AM | 1 min read

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിഡ്നി ട്രാൻസ്പ്ലാന്റഷന് ലൈസൻസ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജിന് കെ സോട്ടോയുടെ ലൈസൻസ് ലഭ്യമായതെന്ന് മന്ത്രി പറഞ്ഞു. വൈകാതെ തന്നെ കിഡ്നി മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ പരിയാരം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം;



കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങൾക്കും ബഹളങ്ങൾക്കുമിടയിൽ പറയാൻ വൈകി. കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജിൽ കിഡ്നി ട്രാൻസ്പ്ലാന്റഷന് ലൈസൻസ് ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെ സോട്ടോയുടെ ലൈസൻസ് മെഡിക്കൽ കോളേജിന് ലഭ്യമായത്. വൈകാതെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ പരിയാരത്ത് ആരംഭിക്കാൻ കഴിയും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home