Deshabhimani

മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്‌ ആരോപണം; ഹൃദ്രോഗ ശസ്ത്രക്രിയക്കെത്തിയ യുവതി മരിച്ചു

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Oct 07, 2026, 08:34 AM | 1 min read

പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഹൃദ്രോഗ ശസ്‌ത്രക്രിയക്കെത്തിയ യുവതി മരിച്ചു. ചികിത്സപ്പിഴവിനെ തുടർന്നാണ്‌ യുവതി മരിച്ചതെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. ഇരിട്ടി വള്ളിത്തോട്‌ സ്വദേശിനി പാത്തുമ്മ (47) യാണ്‌ മരിച്ചത്‌.


ഹൃദയവാൽവിലെ തകരാർ പരിഹരിക്കുന്നതിന്‌ ചൊവ്വാഴ്‌ചയായിരുന്നു ശസ്‌ത്രക്രിയ നിശ്ചയിച്ചിരുന്നത്‌. തുടക്കത്തിൽ ഓപ്പൺ ശസ്‌ത്രക്രിയയാണ്‌ പറഞ്ഞിരുന്നതെങ്കിലും ചൊവ്വ രാവിലെ താക്കോൽദ്വാര ശസ്‌ത്രക്രിയയാണെന്ന്‌ ബന്ധുക്കളെ അറിയിച്ചു.


തുടർന്ന്‌, രാവിലെ ഒന്പതോടെ യുവതിയെ ശസ്‌ത്രക്രിയക്ക്‌ കയറ്റി. എന്നാൽ, രാത്രി പതിനൊന്നോടെ യുവതിയുടെ മരണവിവരമാണ്‌ അറിയിച്ചതെന്ന്‌ ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും ചികിത്സപ്പിഴവ്‌ ആരോപിച്ച്‌ ആശുപത്രിയിൽ പ്രതിഷേധിച്ചു. വിവരമറിഞ്ഞ്‌ സിപിഐ എം, ഡിവൈഎഫ്‌ഐ നേതാക്കൾ സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home