കണ്ണൂർ കോർപ്പറേഷൻ: സംവരണ വാർഡുകൾ നിശ്ചയിച്ചു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ കോർപ്പറേഷനിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ്. 26 വാർഡുകൾ വനിതാ സംവരണമാണ്. രണ്ട് വാർഡുകൾ പട്ടികജാതി വനിതാ സംവരണവും ഒരു വാർഡ് പട്ടികജാതി സംവരണവുമാണ്. സംവരണ വാർഡുകളുടെ പട്ടിക ചുവടെ.
പട്ടികജാതി വനിതാ സംവരണം
വലിയന്നൂർ, എളവായൂർ സൗത്ത്
പട്ടികജാതി സംവരണം
തുളിച്ചേരി
വനിതാ സംവരണം
പള്ളിയാംമൂല, പള്ളിക്കുന്ന്, കൊറ്റാളി, അത്താഴക്കുന്ന്, ചേലോറ, മാച്ചേരി, എളവായൂർ നോർത്ത്, മുണ്ടയാട്, മേലെചൊവ്വ, താഴെചൊവ്വ, കീഴ്ത്തള്ളി, ആറ്റടപ്പ, ചാല, ആലിങ്കീൽ, കിഴുന്ന, തോട്ടട, കാഞ്ഞിര, പടന്ന, നീർച്ചാൽ, അറയ്ക്കൽ, സൗത്ത് ബസാർ, ടെമ്പിൾ, തായത്തെരു, കാനത്തൂർ, പയ്യാമ്പലം, ചാലാട്.










0 comments