കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയിലാണ് സംഭവം. പാമ്പുകടിയേറ്റതിന് പിന്നാലെ കുഴഞ്ഞുവീണ രാജുവിനെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.










0 comments