Deshabhimani

വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

kaniv-108-ambulance

ആംബുലൻസ് പൈലറ്റ് എ ആർ ശ്രീവത്സനുംഎമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ് പ്രിയങ്കയും

വെബ് ഡെസ്ക്

Published on Apr 26, 2025, 02:12 PM | 1 min read

പാലക്കാട്: പാലക്കാട് ബസ് സ്റ്റാൻഡിന് സമീപത്തെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ശനിയാഴ്ച രാവിലെ 8.32നാണ് സംഭവം. പ്ലാറ്റ്ഫോമിന് സമീപം താമസിക്കുന്ന സുധ (40) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.


പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് എ ആർ ശ്രീവത്സൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ് പ്രിയങ്ക എന്നിവർ ഉടൻ സ്ഥലത്തുകയായിരുന്നു.


തുടർന്ന് പ്രിയങ്ക അമ്മയും കുഞ്ഞുമായുള്ള പൊക്കുൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. പിന്നീട് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home