ad
Deshabhimani

മിൽമ പ്ലാന്റിൽ അമോണിയ വാതകം ചോർന്നത് പരിഭ്രാന്തി പടർത്തി

kanhangad-milma
വെബ് ഡെസ്ക്

Published on May 18, 2025, 04:57 PM | 1 min read

കാഞ്ഞങ്ങാട്: കാസർകോട് മാവുങ്കാൽ മിൽമ പ്ലാന്റിൽ നിന്നു അമോണിയ വാതകം ചോർന്നത് പരിഭ്രാന്തി പടർത്തി. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേനയെത്തി വാൾവിലെ ലീക്ക് അടച്ച് അപകടാവസ്ഥ ഒഴിവാക്കി.


സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഇ കെ നികേഷ്, ഇ ടി മുകേഷ്, ബി അനീഷ്, കെ വി ശ്രീദേവ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ ഇ കെ അജിത്ത്, മിഥുൻ മോഹൻ, ഹോംഗാർഡ് സി വി അനീഷ് എന്നിവർ ചേർന്നാണ് ചോർച്ച അടച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home