ad
Deshabhimani

കാഞ്ഞങ്ങാട് കാർ തടഞ്ഞ് ആക്രമണം; മൂന്നുപേർക്ക് പരിക്ക്

car assault

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 24, 2026, 07:46 PM | 1 min read

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ കാർ തടഞ്ഞ് നടത്തിയ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അജാനൂർ അത്തിക്കാലിലെ മുഹമ്മദ് ഹനീഫ് (17), മുഹമ്മദ് അൻഷാദ് (17), മുഹമ്മദ് ഷാ (18) എന്നിവർക്കാണ് പരിക്കേറ്റത്.


കഴിഞ്ഞ ദിവസമാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കെഎൽ 59 0724 നമ്പർ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷംസീർ, ആഷിഫ്, നാസർ, ജുനൈദ്, സമദ് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. അന്വേഷണം തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home