ad
Deshabhimani

കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

kanathil jameela
വെബ് ഡെസ്ക്

Published on Nov 29, 2025, 09:14 PM | 1 min read

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീല (60 ) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീല ഒമ്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. രാത്രി 8.40ഓടെയായിരുന്നു അന്ത്യം.


ചൊവ്വ വൈകീട്ട്‌ ആറിന്‌ അത്തോളി കുനിയിൽ ജുമാ മസ്‌ജിദിലാണ്‌ സംസ്‌കാരം. ചൊവ്വ രാവിലെ വരെ കോഴിക്കോട്‌ മെൈത്ര ഹോസ്‌പറ്റലിൽ സൂക്ഷിക്കുന്ന മൃതദേഹം അവിടെ നിന്ന്‌ നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന്‌ സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരക മന്ദിരത്തിൽ പൊതുദർശനം. അതിനുശേഷം കൊയിലാണ്ടി ട‍ൗൺ ഹാളിലും ഉച്ചക്ക്‌ശേഷം തലക്കുളത്തൂരിലും പൊതുദർനമുണ്ടാകും. തുടർന്ന്‌ തലക്കുളത്തൂരലെ വീട്ടിലേക്ക്‌ ലേക്ക്‌ കൊണ്ടുപോകും.


തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ജമീല 2021 ലാണ്‌ കൊയിലാണ്ടിയില്‍ നിന്നും എംഎൽഎ ആയത്‌. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് പൊതുജനാധിപത്യ പ്രസ്ഥാനത്തിലേക്ക്‌ ആകൃഷ്‌ടയാവുന്നത്‌.


1995-ല്‍ പഞ്ചായത്തിലേക്ക്‌ മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായും തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.


ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു. കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി കെ ആലിയുടേയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനൂജ സുൈഹബ് (ന്യൂനപക്ഷ കോര്‍പ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു.) സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home