ad
Deshabhimani

പിണറായി നേരുള്ള നേതാവ്‌: കമൽ ഹാസൻ

kamalhasan

ഫോട്ടോ: നിലിയ വേണുഗോപാൽ

വെബ് ഡെസ്ക്

Published on May 29, 2025, 02:56 AM | 1 min read


തിരുവനന്തപുരം

അനീതിക്കെതിരായുള്ള പോരാട്ടം ജോലിയല്ലെന്നും , കടമയാണെന്നും നടൻ കമൽ ഹാസൻ. പിണറായി വിജയനെപ്പോലെ നേരുള്ള നേതാക്കളെ എന്നും പിന്തുണയ്ക്കണമെന്നും സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ "പിണറായി ദ ലെജൻഡ്' ഡോക്യുമെന്ററി പ്രകാശിപ്പിച്ച്‌ അദ്ദേഹം പറഞ്ഞു.


പ്രത്യയശാസ്ത്രം എന്തുതന്നെയായാലും ജനസേവനത്തിൽ നമ്മളെല്ലാം സഖാക്കളാണ്‌. പിണറായിയെ പോലുള്ള നേതാവിനെ നമുക്ക്‌ കിട്ടിയതിൽ അഭിമാനിക്കാം. അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ കേരളം വളരണം. ഇത് എന്റെയും കേരളമാണെന്ന് ചെറുപ്പം മുതലേ ബോധ്യപ്പെടുത്തിയ മലയാളികൾക്ക് നന്ദി എന്ന് മലയാളത്തിൽ പറഞ്ഞാണ് കമൽ ഹാസൻ പ്രസംഗം ആരംഭിച്ചത്. എന്നാൽ, ഇനി താൻ പറയുന്നത്‌ തമിഴ്‌നാട്ടിലുള്ളവരും കേൾക്കണമെന്നതിനാൽ തമിഴിലേക്ക്‌ മാറ്റുകയാണെന്നു പറഞ്ഞ്‌ പിന്നീട്‌ തമിഴിലായിരുന്നു പ്രസംഗം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home