ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു, ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു; കമൽഹാസൻ

ചെന്നൈ: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുസ്മരിച്ച് കമൽഹാസൻ. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ശ്രീനിവാസന്റെ വേറിട്ട ശൈലിയെയും ചിന്തകളെയും അനുസ്മരിച്ചുകൊണ്ട് കമലഹാസൻ വികാരാധീതനായി പ്രതികരിച്ചത്.
‘‘ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു. എന്നാൽ ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു-സത്യം വിളിച്ചുപറയുന്ന ഒരു ചിരിയിലൂടെയും, ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടെയും.
ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു.’’-കമല്‍ഹാസൻ കുറിച്ചു.










0 comments