ad
Deshabhimani

കള്ളാടി മണ്ണിടിച്ചിൽ: അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു, മരണം എട്ടായി

kalladi 8
വെബ് ഡെസ്ക്

Published on Jul 12, 2026, 11:58 AM | 1 min read

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം സിങ് റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി.


എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ അപകട മേഖലയിലെ സോണുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് അവസാന മൃതദേഹവും കണ്ടെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ സ്വദേശിയായ സർവേയർ രാഗേഷ് ഗുചെയ്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ മീനാക്ഷി പുഴയുടെയും പാലത്തിന്റെയും പരിസരങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home