Deshabhimani

print edition സംസ്‌കൃത സർവകലാശാല; വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ ഉപേക്ഷിക്കാൻ നീക്കം

kaladi sree sankaracharya university

കാലടി സംസ്‌കൃത സർവകലാശാല

വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 1 min read

കൊച്ചി : കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ ഉപേക്ഷിക്കാൻ നീക്കം നടത്തി വൈസ്‌ ചാൻസലർ സിസ തോമസും സർവകലാശാല രജിസ്‌ട്രാറും. വിജ്ഞാപനമനുസരിച്ച്‌ 16നാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌. എന്നാൽ, നിശ്ചയിച്ചതുപോലെ നടക്കില്ലെന്ന്‌ റിട്ടേണിങ് ഓഫീസർ യൂണിയൻ ഭാരവാഹികളെ അറിയിച്ചു.


20 യൂണിവേഴ്‌സിറ്റി യൂണിയൻ ക‍ൗൺസിലർ സ്ഥാനങ്ങളിൽ പത്തിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റ്‌ പ്രധാനസ്ഥാനങ്ങളിലേക്ക്‌ കെഎസ്‌യുവിനും എബിവിപിക്കും സ്ഥാനാർഥികളുമില്ല. ഇ‍ൗ സാഹചര്യത്തിലാണ്‌ ആർഎസ്‌എസ്‌–കോൺഗ്രസ്‌ താൽപ്പര്യത്തിൽ തെരഞ്ഞെടുപ്പ്‌ വേണ്ടെന്നുവയ്‌ക്കാൻ സർവകലാശാല തീരുമാനിച്ചത്‌. ​


സർവകലാശാലാ യൂണിയനിലേക്കും ക്യാന്പസ്‌ യൂണിയനിലേക്കുമുള്ള തെരഞ്ഞെടുപ്പിന്‌ നടപടി പൂർത്തിയായിരുന്നു. ഇതിനുപിന്നാലെയാണ്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കാൻ നീക്കമാരംഭിച്ചത്‌. സ്ഥാനാർഥി പ്രഖ്യാപനത്തിൽ ക്യാന്പസിന്‌ പുറത്തുനിന്നുള്ളവർ പങ്കെടുത്തുവെന്ന്‌ കെഎസ്‌യുവും എബിവിപിയും പരാതി നൽകിയതിന്റെ പേരിലാണ്‌ തീരുമാനമെന്നാണ്‌ റിട്ടേണിങ് ഓഫീസർ പറഞ്ഞത്‌.


എബിവിപിയുടെയും കെഎസ്‌യുവിന്റെയും പരിപാടികളിൽ സംസ്ഥാനനേതാക്കൾ ഉൾപ്പെടെ പങ്കെടുത്തത്‌ എസ്‌എഫ്‌ഐയും ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ മാറ്റിവയ്‌ക്കാനുള്ള നീക്കത്തിൽ അധ്യാപക സംഘടനകളും അസംതൃപ്‌തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ്‌ 16നുതന്നെ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ പ്രക്ഷോഭമാരംഭിച്ചു. കോടതിയെ സമീപിക്കാനും തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home