ad
Deshabhimani

print edition കാലടി വിസിയുടെ ചട്ടവിരുദ്ധ ഉത്തരവ്‌: പ്രതിഷേധിച്ച്‌ എംപ്ലോയീസ്‌ യൂണിയൻ

university

കാലടി സംസ്കൃത സർവകലാശാല

വെബ് ഡെസ്ക്

Published on Jun 04, 2026, 12:43 AM | 1 min read

കൊച്ചി : കാലടി സംസ്കൃത സർവകലാശാലയിൽ ജീവനക്കാർക്ക്‌ സ്ഥാനക്കയറ്റം നൽകി പുനർവിന്യസിച്ചുള്ള വൈസ്‌ചാൻസലറുടെ ചട്ടവിരുദ്ധ ഉത്തരവിനെതിരെ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ. ഗവർണർ നിയമിച്ച താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസ്‌ ബുധനാഴ്‌ച പുറത്തിറക്കിയ ഉത്തരവിലെ നിർദേശങ്ങൾ ചട്ടവിരുദ്ധവും സെക്രട്ടറിയറ്റ് ഓഫീസ് മാന്വൽ നിർദേശങ്ങളുടെ ലംഘനവുമാണെന്ന് യൂണിയൻ ആരോപിച്ചു.


മെയ് 31ലെ വിരമിക്കലുകളെ തുടർന്നുണ്ടായ അനുബന്ധ പ്രൊമോഷനുകൾ ജൂൺ മൂന്നുവരെ വൈകിപ്പിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെക്‌ഷൻ ഓഫീസർ തസ്തികയിൽനിന്ന്‌ അസിസ്റ്റന്റ്‌ രജിസ്ട്രാർ തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ചവർ സെക്‌ഷൻ ഓഫീസർമാരുടെ ചുമതലകൾ തന്നെ നിർവഹിക്കണമെന്ന ചട്ടവിരുദ്ധവും വിചിത്രവുമായ നിർദേശങ്ങളും ഉത്തരവിലുണ്ട്‌. ഇതുമൂലം, അസി. രജിസ്‌ട്രാർ തസ്‌തികയിലേക്ക്‌ പ്രമോഷൻ ലഭിച്ച മൂന്നുപേരെ ഫലത്തിൽ, ഡി പ്രൊമോട്ട് ചെയ്‌തിരിക്കുകയാണ്‌. സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി അസിസ്റ്റന്റ്‌ രജിസ്റ്റർ കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥർ വേണമെന്നാണ്‌ സ്റ്റാറ്റ്യൂട്ട് നിയമം.


അത്‌ അട്ടിമറിച്ച് ജൂനിയർമാരായ സെക്‌ഷൻ ഓഫീസർമാർക്കാണ്‌ ചുമതല നൽകിയത്‌. പ്രൊമോഷനുകൾ വൈകിപ്പിച്ചതിനെതിരെയും സിൻഡിക്കറ്റ് വിളിച്ചുചേർക്കാതെ, മുന്പ്‌ സിൻഡിക്കറ്റെടുത്ത തീരുമാനങ്ങൾ അവഗണിച്ച് ഡോ. സിസ തോമസ് നടത്തുന്ന നടപടികൾ പിൻവലിക്കണമെന്ന്‌ യൂണിയൻ ആവശ്യപ്പെട്ടു. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home