ad
Deshabhimani

print edition കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതി: ഡിപിആർ തയ്യാറാക്കാൻ കരാർ ഒപ്പുവച്ചു

kakkayam
വെബ് ഡെസ്ക്

Published on Jun 25, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കോഴിക്കോട് കക്കയം-, കുറ്റ്യാടി ഡാമുകളെ ഉൾപ്പെടുത്തിയുള്ള കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്ക്‌ പദ്ധതിരൂപരേഖ (ഡിപിആർ) തയ്യാറാക്കുന്നതിന് ബംഗളൂരു ആസ്ഥാനമായ ടാറ്റ കൺസൾട്ടിങ്‌ എൻജിനിയേഴ്സ് ലിമിറ്റഡുമായി കെഎസ്‌ഇബി കരാർ ഒപ്പുവച്ചു. പ്രോജക്ട് പ്ലാനിങ്‌ ചീഫ് എൻജിനിയർ ചുമതല വഹിക്കുന്ന മഞ്ജു അസീസും ടിസിഇക്കുവേണ്ടി ബി എൽ റാവുവും ഒപ്പുവച്ചു.


ഡയറക്ടർ ജനറേഷൻ സിവിൽ ചുമതല വഹിക്കുന്ന എം പി രാജനും പങ്കെടുത്തു. 15 മാസംകൊണ്ട് സർവേയും ഭൗമ പര്യവേക്ഷണങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. 2029ഓടെ പദ്ധതി നിർമാണം തുടങ്ങാനാകും. വടക്കൻ കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനാണ്‌ പദ്ധതി.


800 മുതൽ 1000 മെഗാവാട്ട് വരെ സ്ഥാപിതശേഷിക്ക് ഇവിടം അനുയോജ്യമാണെന്നാണ്‌ കെഎസ്ഇബി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ പ്രാരംഭ സാധ്യതാപഠനം. താഴെയുള്ള അണക്കെട്ടിൽനിന്ന്‌ മുകളിലുള്ള അണക്കെട്ടിലേക്ക് ജലം പമ്പ് ചെയ്ത് കയറ്റി വൈദ്യുതിക്ഷാമം നേരിടുന്ന രാത്രികളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home