ad
Deshabhimani

കാക്കനാട് ലഹരിയുമായി മോഡൽ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

kakkanadunaiskalyani
വെബ് ഡെസ്ക്

Published on Dec 06, 2025, 07:53 AM | 1 min read

കാക്കനാട്: കാക്കനാട് ലഹരിയുമായി മോഡൽ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. കളമശ്ശേരി സ്വദേശി എട്ടുകാലിൽ വീട്ടിൽ ഇ കെ ഉനൈസ് (34), ആലപ്പുഴ സ്വദേശി കൃഷ്ണ ഭവനത്തിൽ പി എസ് കല്യാണി (22) എന്നിവരാണ് പിടിയിലായത്. 20.22 ഗ്രാം എംഡിഎംഎയുമായാണ് ഇവരെ ഡാൻസാഫിൻ്റെ സഹായത്തോടെ ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്


വ്യാഴാഴ്‌ച രാത്രി 11.20 ഓടെയായിരുന്നു സംഭവം. ഉനൈസ് താമസിച്ചിരുന്ന കാക്കനാട് ഇടച്ചിറയിലെ രൂപം കാസഡൽ മൂൻസ് ആൻഡ് അപ്പാർട്ടുമെൻ്റിലെ 303 നമ്പർ മുറിയിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത്. ലഹരി മരുന്ന് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.


കിടപ്പ് മുറിയിലെ അലമാരയിൽ പ്ലാസ്റ്റിക്ക് ബാഗിൽ 3 സിപ്പ് ലോക്ക് പോളിത്തീൻ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്നുണ്ടായിരുന്നത്. ചില്ലറ വില്പന നടത്താനായി സൂക്ഷിച്ച സിപ്പ് ലോക്ക് കവറുകളും, ഡിജിറ്റൽ ത്രാസും പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home