ad
Deshabhimani

print edition കൈരളി ടിവി - ഡോക്‌ടേഴ്സ് അവാർഡ് 
വിതരണം ചെയ്തു

Kairali

ആതുര സേവന രംഗത്ത് മികവ് തെളിയിച്ചവർക്കായി കൈരളി ടി വി നൽകുന്ന ഡോക്ടർസ് അവാർഡ് ചെയർമാൻ 
മമ്മൂട്ടി ഡോ.ടി കെ ജയകുമാറിന് സമ്മാനിക്കുന്നു.

വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

കൊച്ചി : കൈരളി ടിവി -‘ഡോക്‌ടേഴ്സ് അവാർഡ് 2026' വിതരണം ചെയ്തു. കലൂർ ഐഎംഎ ഹാളില്‍ നടന്ന പരിപാടി ആരോഗ്യമന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നടനും കൈരളി ടിവി ചെയർമാനുമായ മമ്മൂട്ടി അധ്യക്ഷനായി. മികച്ച സർക്കാർ ഡോക്ടർക്കുള്ള പുരസ്കാരം ഡോ. ടി കെ ജയകുമാറും സന്നദ്ധ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ഡോ. ലുലു മാത്യൂസും പ്രത്യേക കൈരളി ഡോക്‌ടേഴ്സ് പുരസ്കാരം ഡോ. മനോജ് വെള്ളനാടും ഏറ്റുവാങ്ങി.


ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളെ മമ്മൂട്ടി ആദരിച്ചു. കൈരളി ടിവി എംഡി ഡോ. ജോൺ ബ്രിട്ടാസ് എംപി, ഡയറക്ടർ ടി ആർ അജയൻ, ഉമ തോമസ് എംഎൽഎ, സിപിഐ എം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ, നടിമാരായ രജിഷ വിജയൻ, ഷംല ഹംസ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home