ad
Deshabhimani

കടുങ്ങല്ലൂർ പഞ്ചായത്ത് ; പ്രസിഡന്റിനെതിരെ എൽഡിഎഫ് അവിശ്വാസ നോട്ടീസ് നൽകി

kadungalloor panchayath
വെബ് ഡെസ്ക്

Published on Sep 20, 2025, 02:29 AM | 1 min read


ആലുവ

കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിനെതിരെ എൽഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയാവതരണത്തിന് നോട്ടീസ് നൽകി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലോറൻസ് പഞ്ചായത്ത് അംഗം വി കെ ശിവനിൽനിന്ന് നോട്ടീസ് കൈപ്പറ്റി. 15 ദിവസത്തിനകം അവിശ്വാസപ്രമേയത്തിൽ ചർച്ച നടത്തും.


2020 ഡിസംബറിൽ കടുങ്ങല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്‌സി സംവരണവാർഡായ 13ൽനിന്ന്‌ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം കെ ബാബുവിന്റെ വിജയം കോടതി അസാധുവാക്കിയതിനെത്തുടർന്നാണ് എൽഡിഎഫ് അവിശ്വാസ നോട്ടീസ് നൽകിയത്. ഫലപ്രഖ്യാപനത്തിനുശേഷം എൽഡിഎഫ് സ്ഥാനാർഥി പി എ ജയലാൽ പറവൂർ മുൻസിഫ് കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തിരുന്നു.


കഴിഞ്ഞ 15ന് കോടതി ഫലം റദ്ദാക്കി ജയലാലിനെ വാർഡ് അംഗമായി പ്രഖ്യാപിച്ചു. ഇതോടെ പഞ്ചായത്തിലെ കക്ഷിനില എൽഡിഎഫ് 9, യുഡിഎഫ് 7, ബിജെപി 3, എസ്ഡിപിഐ 2 എന്നിങ്ങനെയായി. എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റായ സുരേഷ് മുട്ടത്തിൽ രാജിവയ്‌ക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.


ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സ്വമേധയാ രാജിവയ്ക്കാൻ തയ്യാറാകാത്ത യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് എതിരെയാണ് എൽഡിഎഫ് അംഗങ്ങൾ ഇപ്പോൾ അവിശ്വാസപ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home