സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തി, കഴക്കൂട്ടത്ത് എൽഡിഎഫ് വിജയിക്കും: കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. വർധിച്ച പോളിങ് ശതമാനം ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർ ബൂത്തിലെത്തിയത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും മണ്ഡലത്തിലെ നിശ്ചിത വോട്ടുകൾക്ക് പുറമെ, വികസനം ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ പിന്തുണയും ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
യുഡിഎഫ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. തെരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ചിഹ്നങ്ങളും രീതികളുമാണ് ബിജെപി കഴക്കൂട്ടത്ത് പയറ്റിയത്. വി. മുരളീധരനെപ്പോലെയുള്ള ഒരു മുതിർന്ന നേതാവ് രാഷ്ട്രീയവും വികസനവുമാണ് ചർച്ച ചെയ്യേണ്ടിയിരുന്നതെന്നും അച്ചേഹം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.











0 comments