ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന കമിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ. അഞ്ച് ലക്ഷത്തിലേറെ വീടുകൾ യാഥാർത്ഥ്യമാക്കുകയും ലക്ഷക്കണക്കിന് കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന 'ലൈഫ് മിഷൻ' പദ്ധതി പിരിച്ചുവിടാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ബ്രാൻഡിംഗ് അടിച്ചേൽപ്പിക്കലുകളെ പ്രതിരോധിച്ച്, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഇടതുപക്ഷ സർക്കാർ വിജയകരമായി നടപ്പാക്കിയ മാതൃകാ പദ്ധതിയാണിത്.
രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന തുക ഭവനനിർമ്മാണത്തിന് നൽകുന്ന ഈ പദ്ധതിക്ക് പുറമെ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ആർദ്രം മിഷൻ എന്നിവയും പിരിച്ചുവിടാനുള്ള നീക്കം കേരളത്തിന്റെ സാമൂഹ്യ പുരോഗതിയെ തകർക്കാനുള്ള യുഡിഎഫിന്റെ കപട രാഷ്ട്രീയമാണെന്ന് കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. ജനവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ സംസ്ഥാനത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്നും അദേഹം കൂട്ടിച്ചേർത്തു.











0 comments