print edition കെ ടെറ്റ്: യോഗ്യതാ സർട്ടിഫിക്കറ്റായി സർവീസ് ബുക്ക്

തിരുവനന്തപുരം: കെ ടെറ്റ് വിജയിച്ച സർവീസിലുള്ള അധ്യാപകരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് സർവീസ് ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് . മുഴുവൻ സർട്ടിഫിക്കറ്റും നേരിട്ട് പരിശോധിക്കണം എന്നായിരുന്നു ആദ്യനിർദേശം. അധ്യാപകരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് സർവീസ് ബുക്കിൽ ചേർത്തിട്ടുള്ളത് ഡിഇഒമാരും എഇഒമാരും നേരിട്ട് പരിശോധിച്ചാണ്.
സർട്ടിഫിക്കറ്റ് പരിശോധന ജീവനക്കാരുടെ സർവീസ് ബുക്കിലെ രേഖപ്പെടുത്തലുകളുടെയോ സർവീസ് ബുക്കിലെ പേജിന്റെ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെയോ അടിസ്ഥാനത്തിൽ നിർവഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല. പകരം എസ്എസ്എൽസി ബുക്ക് മതി. എസ്എസ്എൽസി ബുക്കിൽ ജാതി, മതം, കാറ്റഗറി എന്നിവ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പ്രത്യേകം രേഖ നൽകണം.










0 comments