ad
Deshabhimani

print edition കെ ടെറ്റ്: സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകും

k tet supreme court.
വെബ് ഡെസ്ക്

Published on Aug 19, 2026, 01:00 AM | 1 min read

തിരുവനന്തപുരം : കെ ടെറ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാർ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി തള്ളിയ സാഹചര്യത്തിൽ തിരുത്തൽ ഹർജി ഫയൽ ചെയ്യുന്നതിന് നിയമോപദേശം തേടും. നിയമോപദേശം ലഭിക്കുന്നമുറയ്ക്ക് ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന യോ​ഗം തീരുമാനിച്ചു.


സംസ്ഥാനത്തെ ന്യൂനപക്ഷപദവിയുള്ള എയ്ഡഡ്, അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ- ടെറ്റ് നിർബന്ധമല്ലെന്ന സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്, പൊതു ഉത്തരവാക്കി ഇറക്കുന്നതിനുള്ള നിയമപരമായ സാധ്യത തേടുമെന്ന്‌ മന്ത്രി എൻ ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ഭാഷാ ന്യൂനപക്ഷ സ്‌കൂളായ കുന്താർ എയുപിഎസിലെ പ്രധാനാധ്യാപികയ്ക്ക്‌ കെ- ടെറ്റ് യോഗ്യതയില്ലാത്തതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജർ നൽകിയ പരാതിയിലാണ്‌ സുപ്രീംകോടതി വിധി അടിസ്ഥാനമാക്കി സർക്കാർ ഉത്തരവ്‌ അംഗീകരിച്ചത്‌. 


പ്രധാനാധ്യാപകർക്ക്‌ ഹയർ ഗ്രേഡ് നൽകുന്നതിനുൾപ്പെടെ കെ ടെറ്റിൽ ഇളവ്‌ അനുവദിക്കുന്നതും പരിശോധിക്കും. പിഎം ശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയില്‍ ഭിന്നതയില്ല. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ഓണത്തിനുശേഷം ഉപസമിതി ചേരും. ഡയറ്റിലെ ജീവനക്കാര്‍ക്ക് ഓണത്തിനുമുമ്പ് ശമ്പളം പൂര്‍ണമായും നല്‍കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home