ad
Deshabhimani

print edition കോണ്‍ഗ്രസ് 
നേതാക്കളുടെ 
മലക്കംമറിച്ചില്‍ 
സംശയാസ്‌പദം : 
കെ സുരേന്ദ്രൻ

k surendran
വെബ് ഡെസ്ക്

Published on Jan 03, 2026, 01:54 AM | 1 min read


തിരുവനന്തപുരം

ശബരിമല സ്വർണപ്പാളി വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കളുടെ മലക്കംമറിച്ചില്‍ സംശയം ബലപ്പെടുത്തുകയാണെന്ന്‌ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍. വ്യവസായിയുടെ വെളിപ്പെടുത്തലും അന്വേഷകസംഘത്തിന് കൊടുത്ത മൊഴിയും പുറത്തായതോടെ രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും വാദങ്ങളില്‍നിന്ന് പിന്നോട്ട് പോയി.


സോണിയാഗാന്ധിയുടെ രക്തബന്ധത്തിലുള്ള ചില ആളുകള്‍ക്ക് ഇറ്റലിയില്‍ പുരാവസ്തുക്കളും വിഗ്രഹങ്ങളും വിറ്റഴിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന് സിബിഐക്ക് വ്യക്തമായിട്ടുണ്ട്. അന്താരാഷ്‌ട്രമാര്‍ക്കറ്റിലേക്ക് ശബരിമലയിലെ വിഗ്രഹങ്ങള്‍ എത്തിക്കാനാണോ ആന്റോ ആന്റണിയുടെയും അടൂര്‍ പ്രകാശിന്റെയും മധ്യസ്ഥതയില്‍ പോറ്റി സോണിയാഗാന്ധിയെ കണ്ടതെന്ന സംശയം ബലപ്പെടുന്നു. ആരാണ് സോണിയാഗാന്ധിക്ക്‌ പോറ്റിയെ പരിചയപ്പെടുത്തിയതെന്ന്‌ കോൺഗ്രസ്‌ മറുപടി പറയണമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home