ad
Deshabhimani

കോടതിയലക്ഷ്യ കേസ്: കെ സുധാകരൻ നാളെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

K Sudhakaran.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 10:53 PM | 1 min read

കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിൽ കെ സുധാകരനെതിരെ കോടതിയലക്ഷ്യ കേസ്. നാളെ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കെ സുധാകരന് നിർദ്ദേശം നൽകി.


ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെ കെ സുധാകരൻ നടത്തിയ പരസ്യമായ പരാമർശങ്ങളാണ് കോടതി അലക്ഷ്യ കേസിന് ആധാരമായത്.


അഡ്വ. ജനാർദ്ദന ഷേണായിയാണ് സുധാകരനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി വിധിയെ വിമർശിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


ഇതുകൂടാതെ, അടുത്തിടെ എംവി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ കേസിലും സുധാകരന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയുടെ കർശന ഇടപെടൽ ഉണ്ടായിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home