ad
Deshabhimani

print edition ‘ജഡ്ജിക്ക് ബോധമില്ലെന്ന’ പരാമർശം; മാപ്പപേക്ഷിച്ച് കെ സുധാകരൻ

K SUDHAKARAN
വെബ് ഡെസ്ക്

Published on Jun 23, 2026, 12:00 AM | 1 min read

കൊച്ചി : ഷുഹെെബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ ഹെെക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കെ സുധാകരൻ എംപി. മാപ്പപേക്ഷ ഫയലിൽ സ്വീകരിച്ച ജസ്‌റ്റിസ് വി രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, കെ സുധാകരൻ ചൊവ്വാഴ്ച നേരിൽ ഹാജരാകണമെന്ന്‌ ഉത്തരവിട്ടു.


വിവാദ പരാമർശം വികാരാധീനതയിൽ പറ്റിയതാണെന്നും നീതിന്യായ വ്യവസ്ഥയോടും കോടതികളോടും ഏറെ ബഹുമാനമുണ്ടെന്നുമാണ് മാപ്പപേക്ഷയിൽ ബോധിപ്പിച്ചത്. ജഡ്ജിക്ക് ബോധമില്ല, വിധി വെറുപ്പുളവാക്കുന്നതാണ് തുടങ്ങിയ പരാമർശങ്ങളാണ് പ്രസംഗത്തിനിടെ നടത്തിയിരുന്നത്. പരാമർശങ്ങൾ ആലോചിച്ചെടുത്തതല്ലെന്നും അന്നത്തെ സാഹചര്യത്തിൽ വന്നുപോയതാണെന്നും മാപ്പപേക്ഷയിലുണ്ട്. ഭാവിയിൽ നിയന്ത്രണം പാലിക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home