കെ സ്‌മാർട്ട്: ആദ്യ ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ മലപ്പുറത്ത്

പെരിന്തൽമണ്ണ : യുകെയിൽനിന്ന് സെൽഫി വീഡിയോ എത്തി, വെരിഫിക്കേഷൻ പൂർത്തിയാക്കി. കെ സ്‌മാർട്ട് വഴി ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ആദ്യ വിവാഹ രജിസ്ട്രേഷൻ മലപ്പുറത്ത് നടന്നു. കെ സ്‌മാർട്ട് വഴി ഓൺലൈൻ വെരിഫിക്കേഷൻ നടത്തുന്ന സംവിധാനം നിലവിൽ വന്നതിന് തൊട്ടുപിന്നാലെയാണ് രജിസ്‌ട്രേഷൻ.
പെരിന്തൽമണ്ണ പുലാമന്തോൾ പാലൂർ നടുത്തൊടി സൈദലവി–- റൈഹാനത്ത് ദമ്പതികളുടെ മകൾ സുഹൈല ബീവിയുടെയും പാലക്കാട് പട്ടാമ്പി കിഴൂർ കുന്നത്തേതിൽ മുജീബ് റഹ്മാൻ–- റഹ്മത്ത് ദമ്പതികളുടെ മകൻ പവാസിന്റെയും വിവാഹമാണ് നടത്തിയത്.
തദ്ദേശസ്ഥാപനങ്ങളിൽനിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ കെ സ്‌മാർട്ട് സംവിധാനം കൊണ്ടുവന്നത്. വിവാഹശേഷം വിദേശത്തായതിനാൽ വെരിഫിക്കേഷന് ഹാജരാകാൻ പവാസിന് കഴിഞ്ഞിരുന്നില്ല.










0 comments