ad
Deshabhimani

print edition ശ്രീലേഖയ്ക്ക് ശബരിയുടെ ഉപദേശം : പരാതി 
പറയേണ്ടത് 
പാര്‍ടിക്കുള്ളില്‍

k s sabarinathan
വെബ് ഡെസ്ക്

Published on Jan 07, 2026, 02:06 AM | 1 min read


തിരുവനന്തപുരം‌

മേയർ സ്ഥാനം നൽകാമെന്ന്‌ പറഞ്ഞ്‌ ബിജെപി വഞ്ചിച്ചെന്ന്‌ തുറന്നുപറഞ്ഞ ആർ ശ്രീലേഖയെ ഉപദേശിച്ച്‌ കോൺഗ്രസ്‌ നേതാവും ക‍ൗൺസിലറുമായ കെ എസ്‌ ശബരീനാഥൻ. അതൃപ്തി പറയേണ്ടത് പാർടിക്കുള്ളിലാണെന്നും പരസ്യമായി പറഞ്ഞത്‌ ശരിയായില്ലെന്നുമായിരുന്നു ശാസനയോടെയുള്ള ഉപദേശം. അതൃപ്തി കോര്‍പറേഷന്‍ ഭരണത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.


ബിജെപി നേതാക്കളോ മേയറോപോലും ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ലെന്നിരിക്കെയാണ് കോൺഗ്രസ്‌ നേതാവിന്റെ വാക്കുകൾ. മുമ്പ് വി കെ പ്രശാന്തിന്റെ എംഎല്‍എ ഓഫീസ്‌ മാറ്റണമെന്നാവശ്യപ്പെട്ട ശ്രീലേഖയെ ശബരീനാഥൻ പരസ്യമായി പിന്തുണച്ചിരുന്നു. ബിജെപിയെ പതിവായി പിന്തുണയ്ക്കുന്ന നിലപാടാണ്‌ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനുശേഷം ശബരീനാഥന്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home