ad
Deshabhimani

ദുരന്ത ബാധിതരുടെ കണ്ണുനീര് വിറ്റാണ് നിങ്ങൾ പണം ശേഖരിച്ചത്; ശവം തൂക്കി കോൺഗ്രസിന് മാപ്പില്ല: കെ റഫീഖ്

k rafeeq cpim wayanad

കെ റഫീഖ്

വെബ് ഡെസ്ക്

Published on Apr 08, 2026, 03:23 PM | 2 min read

വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടു നിർമിച്ചുനൽകാനുള്ള ഫണ്ട് സമാഹരണത്തിനെന്ന പേരിൽ കോൺഗ്രസ് ആരംഭിച്ച അക്കൗണ്ടുകളിലെ വിവരങ്ങൾ മറച്ചുവെച്ചതെന്തിനാണെന്ന ചോദ്യവുമായി സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരന്ത ബാധിതരുടെ കണ്ണുനീര് വിറ്റാണ് നിങ്ങൾ പണം ശേഖരിച്ചതെന്നും ശവം തൂക്കി കോൺഗ്രസിന് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.


രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് ഉന്നത നേതാക്കൾ വരെ ആഹ്വാനം ചെയ്തിട്ടും 2024 ആഗസ്ത് 21 ന് ആപ്പ് ആരംഭിച്ച് 2 വർഷത്തോളമായിട്ടും 5.38 കോടിയേ ലഭിച്ചുള്ളൂ എന്ന വിശദീകരണം തന്നെ ശുദ്ധ തട്ടിപ്പാണ്. അല്ല എന്നുണ്ടെങ്കിൽ ആപ്പ് മുക്കേണ്ടതില്ലല്ലോ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടു നിർമിച്ചുനൽകാനുള്ള ഫണ്ട് സമാഹരണത്തിനെന്ന പേരിൽ കോൺഗ്രസ് ആരംഭിച്ച അക്കൗണ്ടുകളിലെ വിവരങ്ങൾ മറച്ചുവെച്ചതെന്തിന് ?

ആപ്പ് ആരംഭിച്ച ഘട്ടത്തിൽ കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചത് ധനസമാഹരണത്തിനായി ധനലക്ഷ്മി ബാങ്കിലും ഫെഡറൽ ബാങ്കിലും ആയി രണ്ട് അക്കൗണ്ടുകളുണ്ട് എന്നതാണ്.

എന്നാൽ , ധനലക്ഷ്‌മി ബാങ്കിലെ അക്കൗണ്ടിൻ്റെ കാര്യം മാത്രമാണ് കോൺഗ്രസ് നേതാക്കൾ പിന്നീട് പറഞ്ഞത്. ധനലക്ഷ്മ‌ിബാങ്കിന് പുറമേ ഫെഡറൽ ബാങ്കിലും അക്കൗണ്ടുണ്ട്. ഇതിലേക്കും കോടികൾ ലഭിച്ചിട്ടുമുണ്ട്. എന്ത് കൊണ്ടാണ് ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൻ്റെയും വന്ന പണത്തിൻ്റെ കാര്യം ജനങ്ങളിൽ നിന്നും മറച്ച് വെച്ചത് ?

ഫെഡറൽ ബാങ്ക് വെള്ളയമ്പലം ബ്രാഞ്ചിൽ 13740200004964 എന്ന അക്കൗണ്ട് നമ്പറിൽ കോടികൾ ലഭിച്ചത് മറച്ച് വെച്ചത് കോൺഗ്രസ് നടത്തിയ തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണ്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് ഉന്നത നേതാക്കൾ വരെ ആഹ്വാനം ചെയ്തിട്ടും 2024 ആഗസ്ത് 21 ന് ആപ്പ് ആരംഭിച്ച് 2 വർഷത്തോളമായിട്ടും 5.38 കോടിയേ ലഭിച്ചുള്ളൂ എന്ന വിശദീകരണം തന്നെ ശുദ്ധ തട്ടിപ്പാണ്. അല്ല എന്നുണ്ടെങ്കിൽ ആപ്പ് മുക്കേണ്ടതില്ലല്ലോ... ആപ്പിലൂടെ ആരിൽ നിന്നെല്ലാമാണ് പണം ലഭിച്ചത് എന്നതെല്ലാം പുറത്ത് വിടാമല്ലോ... ? ചുരുങ്ങിയത് ബാങ്കിലെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റെങ്കിലും പുറത്ത് വിടാൻ തയ്യാറുണ്ടോ ?

(വാദത്തിന് വേണ്ടി അംഗീകരിച്ചാൽ തന്നെ , ഇത്ര തുകയേ ലഭിച്ചുള്ളു എന്ന് കെ പി സി സി അദ്ധ്യക്ഷൻ പറയുമ്പോൾ പണം കൊടുക്കാൻ കൊള്ളാത്തവരായി ജനങ്ങൾ കോൺഗ്രസിനെ കാണുന്നു എന്നത് കൂടിയല്ലേ ഇതിലൂടെ വ്യക്തമാവുന്നത്. ഉന്നത നേതാക്കൾ വരെ ആഹ്വാനം ചെയ്തിട്ടും ഇതാണ് ഗതിയെങ്കിൽ കോൺഗ്രസിനെ ജനങ്ങൾ ഒട്ടും വിശ്വസിക്കുന്നില്ല എന്ന സ്വയം സാക്ഷ്യപ്പെടുത്തൽ കൂടിയായി മാറിയിരിക്കുകയാണിത്.)

എന്തിന് ഫെഡറൽ ബാങ്കിലെ അക്കൗണ്ടും അതിൽ വന്ന പണവും ഇടപാടുകളും മറച്ച് വെച്ചു ?

ഇതിനെല്ലാം കോൺഗ്രസ് മറുപടി പറഞ്ഞേ തീരു .. ദുരന്തത്തിൽ മരണപ്പെട്ടവരുടെ പേരിലാണ് , ദുരന്ത ബാധിതരുടെ കണ്ണീരു വിറ്റാണ് നിങ്ങൾ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിച്ചത്. അതാണ് കോൺഗ്രസ്സെ നിങ്ങൾ തട്ടിയെടുത്തത്.

ഏതെല്ലാം വിധത്തിലാണ് കോൺഗ്രസ്സേ ദുരന്ത ബാധിതരെ നിങ്ങൾ വഞ്ചിച്ചിരിക്കുന്നത്.

ശവം തൂക്കി കോൺഗ്രസിന് മാപ്പില്ല.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home