ad
Deshabhimani

കിക്മ യിൽ സൗജന്യ കെ-മാറ്റ് പരിശീലനം

Kmat
വെബ് ഡെസ്ക്

Published on Apr 28, 2026, 04:26 PM | 1 min read

തിരുവനന്തപുരം : നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ), മേയ് മാസത്തിൽ നടക്കുന്ന എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് അവസരം.


മൂന്ന് ദിവസത്തെ ഓൺലൈൻ ക്ലാസും മൂന്ന് മോക്ക് ടെസ്റ്റും സ്റ്റഡി മെറ്റീരിയലുകളും ഉൾപ്പെടുന്നതാണ് പരിശീലന പരിപാടി.

https://forms.gle/JPQ6iJfDoTtENzYg8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക്: 9447002106, 8548618290.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home