ad
Deshabhimani

കെ മാധവന്‍ പുരസ്‌കാരം പ്രൊഫ കെ എന്‍ പണിക്കര്‍ക്ക്

k n panikkar
വെബ് ഡെസ്ക്

Published on Mar 08, 2025, 05:23 PM | 1 min read

കാഞ്ഞങ്ങാട്‌: കെ മാധവന്‍ പുരസ്‌കാരം പ്രൊഫ കെ എന്‍ പണിക്കര്‍ക്ക്. അരലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവുമാണ്‌ പുരസ്‌കാരം. മാർച്ച്‌ 20ന്‌ തിരുവനന്തപുരത്ത്‌ വൈകിട്ട്‌ 5ന്‌ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിനോയ് വിശ്വം ,ജില്ലയിലെ എംഎൽഎമാർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രൊഫ. കേശവന്‍ വെളുത്താട്ട്, ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, ഡോ. സി ബാലന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, ഡോ. അജയകുമാര്‍ കോടോത്ത് എന്നിവര്‍ അടങ്ങിയ പുരസ്‌കാര സമിതിയാണ്‌ അവാർഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌.


പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ കെ മാധവന്റെ പേരില്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന കെ മാധവന്‍ ഫൗണ്ടേഷനാണ്‌ പുരസ്‌കാരം എർപ്പെടുത്തിയത്‌.

ആധുനിക ഇന്ത്യ ചരിത്ര പഠനത്തിന് അമൂല്യമായ സംഭാവന ചെയ്ത ചരിത്രകാരനായ പ്രൊഫ കെ എന്‍ പണിക്കര്‍. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഇന്ത്യയിലെ ചരിത്ര പഠനത്തില്‍ ബൗദ്ധിക ചരിത്രം അഥവാ ആശയങ്ങളുടെ ചരിത്രമെന്ന പുതിയ പഠനശാഖ ആരംഭിച്ചത് കെഎൻപണിക്കരകാണ്‌. കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലര്‍, സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍, കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ചിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു . അടിസ്ഥാനപരമായി മതനിരപേക്ഷവും ഫാസിസ്റ്റ്‌ വിരുദ്ധവുമായ സമീപനം എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിച്ച ചരിത്രകാരനാണ്‌ കെഎൻപണിക്കരെന്ന്‌ ജൂറിസമിതി വിലയിരുത്തി.


വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ, വൈ ചെയർമാൻമാരായ അഡ്വ സി കെ ശ്രീധരൻ, അഡ്വ പി അപ്പുക്കുട്ടൻ, ജനറൽ സെക്രട്ടറി ഡോ. സി ബാലൻ, ഡോ. അജയകുമാർ കോടോത്ത്‌, ബങ്കളം കുഞ്ഞികൃഷ്‌ണൻ, ശശിന്ദ്രൻമടിക്കെ, രാജേഷ്‌ അഴീക്കോടൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home