print edition കലാപം സൃഷ്ടിക്കാൻ ശ്രമം ; കെ എം ഷാജഹാനെതിരെ കേസെടുത്തു

തിരുവനന്തപുരം
മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. ശബരിമല ചീഫ് കോ ഓർഡിനേറ്റർകൂടിയായ എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ശബരിമല സ്വർണപ്പാളി കവർച്ചയുമായി ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യുട്യൂബ് ചാനൽ വഴി കെ എം ഷാജഹാന്‍ നിരന്തരം വീഡിയോ ചെയ്തു. കേസുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതി. പൊലീസ് സേനയോട് ജനങ്ങൾക്ക് അവമതിപ്പും അവജ്ഞയും തോന്നിപ്പിക്കുന്നതരത്തിലാണ് കെ എം ഷാജഹാന്റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ പറയുന്നു.










0 comments