ad
Deshabhimani

മാങ്കുളം, ചിന്നാർ വൈദ്യുതപദ്ധതികൾ ഉടൻ പൂർത്തിയാക്കും : കെ കൃഷ്‌ണൻകുട്ടി

K Krishnankutty
വെബ് ഡെസ്ക്

Published on Sep 18, 2025, 01:49 AM | 1 min read


തിരുവനന്തപുരം

40 മെഗാവാട്ട്‌ ശേഷിയുള്ള മാങ്കുളം, 24 മെഗാവാട്ട്‌ശേഷിയുള്ള ചിന്നാർ വൈദ്യുത പദ്ധതികളുടെ നിർമാണം ഉടൻ പൂർത്തീകരിക്കുമെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി നിയമസഭയെ അറിയിച്ചു. വരും വർഷങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൻകിട ജലവൈദ്യുത പദ്ധതികൾ ഇടുക്കി സുവർണജൂബിലി ( 800 മെഗാവാട്ട്‌), ലക്ഷ്‌മി (240 മെഗാവാട്ട്‌), ശബരിഗിരി വിപുലീകരണ പദ്ധതി(450 മെഗാവാട്ട്‌) എന്നിവയാണ്‌. 2016ൽ സ‍ൗരോർജ പദ്ധതികളിൽനിന്നുള്ള ആകെ സ്ഥാപിതശേഷി 16.49 മെഗാവാട്ടായിരുന്നു. ഒന്പതുവർഷം കൊണ്ട്‌ 1866.51 മെഗാവാട്ട്‌ ശേഷിയുള്ള സ‍ൗരോർജ നിലയം സ്ഥാപിച്ചു.


ഉഡുപ്പി – കരിന്തളം –വയനാട്‌ പവർ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കൃഷിക്കാർക്കുള്ള നഷ്ടപരിഹാരത്തിന്‌ പ്രത്യേക പാക്കേജ്‌ തയ്യാറാക്കിയിട്ടുണ്ട്‌. കെഎസ്‌ഇബി സ്‌കൂളുകളിൽ നടത്തുന്ന സുരക്ഷാഓഡിറ്റ്‌ രണ്ടുമാസത്തിനകം പൂർത്തീകരിക്കും. കുണ്ടറയിൽ പൊട്ടിവീണ വൈദ്യുതിക്കന്പിയിൽ ചവിട്ടി ഷോക്കേറ്റ്‌ മരിച്ച ഗോപാലകൃഷ്‌ണ പിള്ളയുടെ കുടുംബത്തിന്‌ സാന്പത്തികസഹായം നൽകും. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രശ്‌നങ്ങൾക്ക്‌ ശാശ്വതപരിഹാരം കാണാൻ വിഭാവനം ചെയ്‌ത മലപ്പുറം പാക്കേജ്‌ പദ്ധതികളുടെ അവലോകനത്തിന്‌ കലക്ടറുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home