ad
Deshabhimani

444 രൂപ മുതൽ പാക്കേജ്‌; കെ ഫോൺ ഒടിടി പ്രതിമാസ നിരക്കുകൾ അറിയാം

Kfon ott.png

പ്രതീകാത്മകചിത്രം. PHOTO: KFON

വെബ് ഡെസ്ക്

Published on Aug 22, 2025, 10:32 AM | 2 min read

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമാമയ കെ ഫോൺ ഒടിടി ലോഞ്ച്‌ ചെയ്തിരിക്കുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ച്‌ ചെയ്തത്‌.
29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റൽ ടിവി ചാനലുമടങ്ങുന്ന സേവനമാണ്‌ കെ ഫോൺ പുതിയ പ്ലാറ്റ്‌ഫോമിലൂടെ നൽകുന്നത്‌. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്‌സ് ടിവി തുടങ്ങിയ ഒടിടികൾ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

444 രൂപ മുതലുള്ള പ്രതിമാസ പാക്കേജുകളാണ്‌ ഒടിടി സേവനം ലഭ്യമാവുന്നതിന്‌ വേണ്ടി കെ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്‌. 599, 799, 899, 999 നിരക്കിലും ഒടിടി സേവനങ്ങൾ ലഭ്യമാവും. ഇന്റർനെറ്റിനോടൊപ്പം ഒടിടി കൂടി ലഭ്യമാവുന്നതാണ്‌ ഇ‍ൗ പാക്കേജുകൾ.


കെ ഫോണിലെ ഒടിടി പാക്കേജ്‌ മാസ നിരക്കുകൾ:


•444 രൂപ – 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്‌, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. മൂന്നു മാസത്തേക്ക്– 1265 രൂപ, ആറ് മാസത്തേക്ക്– 2398 രൂപ, ഒരു വര്‍ഷം 4529 രൂപ
•599 രൂപ– 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്‌. മൂന്ന് മാസം–1707 രൂപ, ആറ് മാസം–3235 രൂപ, ഒരു വര്‍ഷം– 6110 രൂപ

• 799 രൂപ– 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം–2277 രൂപ, ആറ് മാസം–4315 രൂപ, ഒരു വര്‍ഷം– 8150 രൂപ

• 899 രൂപ– 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്‌, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനൽ. മൂന്ന് മാസം–2562 രൂപ, ആറ് മാസം–4855 രൂപ, ഒരു വര്‍ഷം–9170 രൂപ

• 999 രൂപ– 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്‌. 29 ഒടിടി, 350ലധികം ഡിജിറ്റൽ ചാനൽ. മൂന്ന്‌ മാസം–2847 രൂപ, ആറു മാസം–5395 രൂപ, ഒരു വർഷം– 10190 രൂപ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home