print edition കെ ഡിസ്‍ക്കിന്റെ 4 സുപ്രധാന പദ്ധതികൾ നാളെ നാടിന് സമർപ്പിക്കും

തിരുവനന്തപുരം
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്ക്) നേതൃത്വത്തിലുള്ള നാല് സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കിഫ്ബി ധനസഹായത്തോടെ സ്ഥാപിക്കുന്ന കേരള ജീനോം ഡേറ്റ സെന്റർ, 101 സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം സെന്റർ പ്രഖ്യാപനം, ആരോഗ്യവകുപ്പിനുവേണ്ടിയുള്ള ജീവധാരാ പോർട്ടൽ ഉദ്ഘാടനം, കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുന്ന സാന്ത്വന മിത്രം എന്നീ പദ്ധതികളാണ് നാടിന് സമർപ്പിക്കുക. ചടങ്ങിൽ വിജ്ഞാന കേരളം ഉന്നതി പദ്ധതിപ്രകാരം തൊഴിൽ ലഭിച്ചവർക്കുള്ള നിയമന ഉത്തരവുകളും കൈമാറും. വ്യാഴാഴ്ച ഹൈസിന്ത് ഹോട്ടലിൽ കെ ഡിസ്ക് സംഘടിപ്പിക്കുന്ന ഇന്നൊവേഷൻ ഡേയുടെ സമാപനച്ചടങ്ങിലാണ് പദ്ധതികളുടെ ഉദ്ഘാടനമെന്ന് കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നൊവേഷൻ ഡേയുടെ ഭാഗമായി രാവിലെ 10.30 മുതൽ ജീനോമിക്സ് മേഖലയിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ച് ജീനോ പാർലമെന്റ് നടത്തും. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും.










0 comments