ad
Deshabhimani

മുരളീധരനും സുരേന്ദ്രനുമൊപ്പം വന്ദേഭാരതിൽ ജ്യോതിയുടെ യാത്ര; ദൃശ്യങ്ങൾ പുറത്ത്

jyoti malhotra
വെബ് ഡെസ്ക്

Published on Jul 08, 2025, 08:13 PM | 1 min read

തിരുവനന്തപുരം: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി മൽഹോത്രയ്ക്കൊപ്പം ബിജെപി നേതാക്കൾ യാത്ര ചെയ്ത ദൃശ്യങ്ങൾ പുറത്ത്. മുൻ കേന്ദ്രമന്ത്രി വി മുരളീധരനും മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമൊപ്പമാണ് ജ്യോതി കേരളത്തിലെത്തിയപ്പോൾ യാത്ര ചെയ്തത്. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി ആയിരുന്നു ഇവരുടെ യാത്ര. ജ്യോതിയുടെ കേരള സന്ദർശനം വിവാദമാക്കാൻ ബിജെപി ​ഗൂഢശ്രമം നടത്തുന്നതിനിടെയാണ് ഈ ദൃശ്യങ്ങളും ചർച്ചയായിരിക്കുന്നത്.


2023 സെപ്തംബർ 25ന് ജ്യോതി അപ്‍ലോഡ് ചെയ്ത വീഡിയോയിൽ ബിജെപി നേതാക്കളുമായി സംസാരിക്കുന്നത് കാണാം. അന്ന് കേന്ദ്രമന്ത്രിയായിരുന്നു മുരളീധരൻ. വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് വിശദമായി മുരളീധരൻ ജ്യോതിയോട് സംസാരിക്കുന്നുണ്ട്. കാസർകോട് നിന്ന് ഫ്‌ലാഗ്ഓഫ് ചെയ്ത കേരളത്തിന്റെ രണ്ടാം വന്ദേഭാരതിലാണ് ജ്യോതിമൽഹോത്ര യാത്ര ചെയ്തത്.


പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയെന്ന വിവരത്തിൽ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്യുന്നത്.










deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home