ad
Deshabhimani

ജൂഡോയിൽ ഒന്നാമന്റെ പൊൻതിളക്കവുമായി ശിവരാഗ്

Karate
വെബ് ഡെസ്ക്

Published on Oct 23, 2025, 04:32 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിൽ ജൂഡോ അണ്ടർ 17 വിഭാഗത്തിലെ വാശിയേറിയ മത്സരത്തിൽ എതിരാളിയെ മലർത്തിയടിച്ച് ഒന്നാം സ്ഥാനം നേടി എറണാകുളം ടീം അംഗമായ ശിവരാഗ്.


കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശികളായ രജിത്ത്, നിമിഷ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ശിവരാഗ്. നാലാം ക്ലാസ്സ്‌ മുതൽ കരാട്ടെ അഭ്യസിച്ചിരുന്ന ശിവരാഗിനെ ജൂഡോയിലേക്ക് എത്തിക്കുന്നത് കോച്ചും അധ്യാപകനുമായ മുനീർ ആണ്.

നിലവിൽ മികച്ച പരിശീലനത്തിനും പഠനത്തിനുമായി കാലടി ബ്രഹ്മാനന്തോദയം ഹയർസെക്കൻഡറി സ്കൂളിലാണ് ശിവരാഗ് പഠിക്കുന്നത്. എറണാകുളം സ്പോർട്സ് കൗൺസിൽ കോച്ചായാ റെജിൻ ശങ്കറിന്റെ ശിക്ഷണത്തിലാണ് ജൂഡോ പരിശീലനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home